27/10/2026
Kerala News

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

 അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം


പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ധോണിക്കുണ്ട് ഊരിലെ രാജി-സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് പ്രസവിച്ച് ഒരു മണിക്കൂറിനുള്ളില്‍ മരിച്ചത്. അനീമിയയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം.

അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഈ മാസം മാത്രം മൂന്ന് കുഞ്ഞുങ്ങളാണ് മരിച്ചത്. കഴിഞ്ഞ ദിവസം 15 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞും മരിച്ചിരുന്നു. വടക്കോട്ടത്തറ സ്വദേശി മുരുകേശിന്റെയും ശിവകാമിയുടെയും മകനാണ് മരിച്ചത്.

ഇതിന് മുന്‍പ് ഷോളയൂര്‍ വെച്ചുപതി ഊന്നതിയിലെ ജ്യോതിമണി-ബിജു ദമ്പതികളുടെ 20 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞും മരിച്ചിരുന്നു. ഈ മാസം 21ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം.

പോഷകാഹാരക്കുറവാണ് അട്ടപ്പാടിയില്‍ തുടര്‍ച്ചയായ ശിശുമരണങ്ങള്‍ക്ക് കാരണമെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ വിദഗ്ധ പഠനം നടത്തണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement