26/10/2026
Kerala News

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ് കോടതി തള്ളി

 രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ് കോടതി  തള്ളി

ഉത്തര്‍പ്രദേശ്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ് കോടതി തള്ളി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലുള്ള എംപി/എംഎല്‍എ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ബിജെപി നേതാവ് വിജയ് മിശ്ര നല്‍കിയ പരാതിയിലാണ് നടപടി.

2018ല്‍ ബെംഗളൂരുവില്‍ നടന്ന പരിപാടിയില്‍ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരായ ആരോപണം. അമിത് ഷായെ കൊലയാളിയെന്ന് വിശേഷിപ്പിച്ചുവെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. 2005ലെ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം.

2023 നവംബര്‍ 27ന് സുല്‍ത്താന്‍പൂര്‍ കോടതി രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 2024 ഫെബ്രുവരി 20നാണ് അദ്ദേഹം കോടതിയിലെത്തി ജാമ്യം നേടിയത്. തുടര്‍ന്ന് 2024 ജൂലൈ 26ന് കേസില്‍ മൊഴി നല്‍കി. തികഞ്ഞ ബോധ്യത്തോടെയാണ് അമിത് ഷായെക്കുറിച്ച് പരാമര്‍ശം നടത്തിയതെന്നും എന്നാല്‍ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും രാഹുല്‍ കോടതിയെ അറിയിച്ചിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement