26/10/2026
Kerala News

PSC ചെയര്‍മാനെതിരെ കുറ്റപത്രവുമായി ഒരു വിഭാഗം കമ്മീഷന്‍ അംഗങ്ങള്‍; വി. ഡി. സതീശന് പരാതി നല്‍കി

PSC ചെയര്‍മാനെതിരെ കുറ്റപത്രവുമായി ഒരു വിഭാഗം കമ്മീഷന്‍ അംഗങ്ങള്‍;  വി. ഡി. സതീശന് പരാതി നല്‍കി

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ (PSC) ചെയര്‍മാനും ഒരു വിഭാഗം അംഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ചെയര്‍മാനെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ കുറ്റപത്രവുമായി ഒരു വിഭാഗം കമ്മീഷന്‍ അംഗങ്ങള്‍ രംഗത്തെത്തി. ചെയര്‍മാന്‍ തന്റെ വിശേഷാധികാരങ്ങള്‍ ദുരുപയോഗം ചെയ്ത് രണ്ട് പ്രധാന പരീക്ഷകള്‍ അട്ടിമറിച്ചുവെന്ന് ആരോപിച്ച് അംഗങ്ങള്‍ മുഖ്യമന്ത്രി വി. ഡി. സതീശന് പരാതി നല്‍കി. നിലവില്‍ കേസില്‍ പ്രതിയായ അഡീഷണല്‍ സെക്രട്ടറി ഹരിയെ, സെക്രട്ടറിയാക്കാമെന്ന് പ്രലോഭിപ്പിച്ചാണ് ഈ അട്ടിമറി നടത്തിയതെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

ഡിവൈഎസ്പി (DYSP) സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷകളുടെ മാര്‍ക്കുകള്‍ ചെയര്‍മാന്‍ മുന്‍കൂട്ടി മനസ്സിലാക്കിയെന്നാണ് ഉയര്‍ന്നുവന്നിരിക്കുന്ന മറ്റൊരു ആരോപണം. കെ.എ.എസ് (KAS) പരീക്ഷയിലടക്കം എഴുത്തുപരീക്ഷയുടെ മാര്‍ക്കുകള്‍ ഇത്തരത്തില്‍ ചെയര്‍മാന്‍ മുന്‍കൂട്ടി അറിഞ്ഞത് ചട്ടവിരുദ്ധമാണ്. അഡീഷണല്‍ സെക്രട്ടറി ഹരിയാണ് എഴുത്തുപരീക്ഷാ മാര്‍ക്കുകള്‍ ചെയര്‍മാന്റെ ചേമ്പറില്‍ എത്തിച്ചതെന്നാണ് വിവരം. കൂടാതെ, അഭിമുഖ പരീക്ഷകളില്‍ ചെയര്‍മാന്റെ ഇഷ്ടക്കാരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയെന്നും, ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഇന്റര്‍വ്യൂ വിവരങ്ങള്‍ പിഎസ്സി യോഗത്തില്‍ പോലും അറിയിച്ചിട്ടില്ലെന്നും അംഗങ്ങള്‍ ആരോപിക്കുന്നു.

ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി എക്‌സാമിനേഷന്‍ സബ്കമ്മിറ്റി ഉണ്ടായിരിക്കണമെന്ന് പിഎസ്സിയുടെ റൂള്‍സ് ഓഫ് പ്രൊസീജിയറില്‍ കൃത്യമായി വ്യക്തമാക്കുന്നുണ്ടെങ്കിലും നിലവില്‍ അത്തരമൊരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നില്ല. ചോദ്യകര്‍ത്താവിനെ രഹസ്യസ്വഭാവത്തോടെ നിശ്ചയിക്കുന്ന ചുമതല ചെയര്‍മാന്‍ തനിയെ ഏറ്റെടുക്കുകയായിരുന്നു. ഒരു പരീക്ഷയ്ക്കായി മൂന്ന് പേരില്‍ നിന്ന് രഹസ്യസ്വഭാവത്തോടെ ചോദ്യപേപ്പറുകള്‍ വാങ്ങി അതിലൊന്ന് തിരഞ്ഞെടുക്കുന്ന പരമ്പരാഗത രീതിയും ചെയര്‍മാന്‍ അവസാനിപ്പിച്ചു. ഒന്നര മാസം മുന്‍പാണ് ഒരു വിഭാഗം അംഗങ്ങള്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി പരാതി നല്‍കിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement