25/10/2026
Kerala News

പിഎസ്സിയില്‍ ക്രമക്കേടുകള്‍ വ്യക്തം; ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിച്ച് മന്ത്രി കെ. മുരളീധരന്‍

പിഎസ്സിയില്‍ ക്രമക്കേടുകള്‍ വ്യക്തം; ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിച്ച് മന്ത്രി കെ. മുരളീധരന്‍



തിരുവനന്തപുരം: പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന ഗവര്‍ണറുടെ ശുപാര്‍ശയില്‍ പ്രതികരണവുമായി മന്ത്രി കെ. മുരളീധരന്‍. പിഎസ്സിയുടെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകള്‍ വ്യക്തമായതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിക്കാത്ത നിലപാടാണ് പിഎസ്സി സ്വീകരിച്ചതെന്നും ഇതാകാം ഗവര്‍ണറെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പിഎസ്സി സ്വതന്ത്ര സ്ഥാപനമാണെങ്കിലും അതിന്റെ ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിച്ചുവെന്നാണ് മന്ത്രിയുടെ വിമര്‍ശനം. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎസ്സി അഴിമതിയുള്ള സ്ഥാപനമായി മാറിയെന്നും ഇതിനെക്കാള്‍ മോശമായ കാലഘട്ടം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും മുരളീധരന്‍ ആരോപിച്ചു. പിഎസ്സിയെക്കുറിച്ച് എല്‍ഡിഎഫ് ഉന്നയിക്കുന്ന വാദങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പിഎസ്സി സംവിധാനം മാറണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും പുതിയ അംഗങ്ങളുടെ നിയമനം സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പിഎസ്സി ചെയര്‍മാന്‍ ഡോ. എം.ആര്‍. ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പായിരുന്നു നടപടി. ഐജി അജിതാബീഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement