തിരുവനന്തപുരം: ഗവര്‍ണര്‍ രാഷ്ട്രപതിക്ക് നല്കിയ പുറത്താക്കല്‍ ശുപാര്‍ശക്കെതിരെ നിയമനടപടികള്‍ ആലോചിച്ച് പിഎസ്സി ചെയര്മാന്. വിഷയത്തില്‍ നിയമോപദേശം തേടാനാണ് ചെയര്‍മാന്റെ നീക്കം. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനാ വ്യവസ്ഥകള്‍ക്ക് അനുസൃതമായിട്ടായിരിക്കണമെന്ന നിലപാടിലാണ് പിഎസ്സി ചെയര്മാന്.
സംസ്ഥാന പിഎസ്സി ചെയര്‍മാനെയും 15 അംഗങ്ങളെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ആസൂത്രണ ബോര്‍ഡിലെ നിയമനമടക്കമുള്ള വിവിധ നിയമനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ അസാധാരണ നടപടി.
സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കുന്നത്.
ഗവര്‍ണറുടെ നടപടിയുടെ ഭരണഘടനാപരമായ സാധുതയും തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള സാധ്യതകളും നിയമോപദേശത്തിലൂടെ പരിശോധിക്കാനാണ് പിഎസ്സി ചെയര്‍മാന്റെ നീക്കം.


Comments
No comments yet. Be the first to comment!
Leave a Comment