25/10/2026
Kerala News

സംസ്ഥാനത്തെ പ്രധാന ഭിന്നശേഷി സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും: മുഖ്യമന്ത്രി

 സംസ്ഥാനത്തെ പ്രധാന ഭിന്നശേഷി സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഭിന്നശേഷി സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രധാന പദ്ധതികളെല്ലാം തന്നെ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്ന സ്പര്‍ശം സാന്ത്വന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാരുടെ ക്ഷേമവും പുനരധിവാസവും കാര്യക്ഷമമായി ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് തന്നെ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ ഉറപ്പുനല്‍കി. ഭിന്നശേഷി വിഭാഗത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement