തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷനെതിരെ (പി.എസ്.സി) ക്രൈംബ്രാഞ്ചിന്റെ രണ്ടാമത്തെ അന്വേഷണത്തിന് ഉത്തരവ്. 2010-ല്‍ നടന്ന സബ് ഇന്‍സ്‌പെക്ടര്‍ (എസ്.ഐ) നിയമനത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എഴുത്തുപരീക്ഷയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്നാണ് പ്രധാന ആക്ഷേപം.
റാങ്ക് ലിസ്റ്റിലെ മുന്‍ഗണന മറികടന്ന് മറ്റ് മൂന്ന് പേര്‍ക്ക് വഴിവിട്ട് നിയമനം നല്‍കിയെന്ന് കാട്ടി കൊല്ലം സ്വദേശി ലിജികുമാറാണ് പരാതി നല്‍കിയത്. മുന്‍ഗണന ലഭിക്കേണ്ട നാല് പേരെ ഒഴിവാക്കിയാണ് മൂന്ന് പേര്‍ക്ക് ജോലി നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. പ്ലാനിംഗ് ബോര്‍ഡ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘം തന്നെയായിരിക്കും ഈ കേസും അന്വേഷിക്കുക.
വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പി.എസ്.സി റീജിയണല്‍ ഓഫീസര്‍, അണ്ടര്‍ സെക്രട്ടറി, അപ്പീല്‍ അധികാരി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. വിഷയത്തില്‍ വിശദവും സമഗ്രവുമായ അന്വേഷണം ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.


Comments
No comments yet. Be the first to comment!
Leave a Comment