23/10/2026
Kerala News

മാസപ്പടി കേസ്: പിണറായി വിജയന്‍ ഇന്ന് ഹാജരാകില്ല; പിന്നോട്ടില്ലെന്ന നിലപാടില്‍ ED

 മാസപ്പടി കേസ്: പിണറായി വിജയന്‍ ഇന്ന് ഹാജരാകില്ല; പിന്നോട്ടില്ലെന്ന നിലപാടില്‍ ED

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് ഇ.ഡി. മുന്‍പാകെ ഹാജരാകില്ല. നിയമനടപടികളും വ്യക്തിപരമായ അസൗകര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് താന്‍ ഹാജരാകില്ലെന്ന വിവരം പിണറായി വിജയന്‍ ഇ.ഡിയെ അറിയിച്ചിരിക്കുന്നത്. തങ്ങളുടെ മറുപടി പരിശോധിച്ച ശേഷം ഇ.ഡി. വീണ്ടും നോട്ടീസ് നല്‍കാനാണ് സാധ്യത.

സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്റെ അപ്പീല്‍ അടുത്ത ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെത്തും. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകരാണ് പിണറായി വിജയന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് അനുകൂലമായി സ്റ്റേ ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹവും സംഘവും.

അതേസമയം, അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന കര്‍ശന നിലപാടിലാണ് ഇ.ഡി. സുപ്രീംകോടതിയുടെ നിലവിലെ വിധി വിജിലന്‍സ് കേസിന് മാത്രമാണ് ബാധകമെന്നും, എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിന് (ECIR) സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ തടസ്സമില്ലാതെ അന്വേഷണം തുടരുമെന്നും ഇ.ഡി. വ്യക്തമാക്കുന്നു. ഹൈക്കോടതിയിലെ വരുന്ന ദിവസങ്ങളിലെ നടപടികള്‍ കൂടി നിരീക്ഷിച്ച ശേഷമായിരിക്കും ഇ.ഡി. തുടര്‍നീക്കങ്ങള്‍ ആസൂത്രണം ചെയ്യുക.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement