23/10/2026
Kerala News

കെ. സുധാകരനും ജെബി മേത്തറിനുമെതിരെ നടപടി വേണം; പാര്‍ട്ടി വിലക്ക് ലംഘിച്ചതില്‍ കടുത്ത വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കെ. സുധാകരനും ജെബി മേത്തറിനുമെതിരെ നടപടി വേണം; പാര്‍ട്ടി വിലക്ക് ലംഘിച്ചതില്‍ കടുത്ത വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍


കാസര്‍കോട്: കെപിസിസിയുടെ വിലക്ക് ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയ കെ. സുധാകരനും ജെബി മേത്തറിനുമെതിരെ കര്‍ശന നടപടി വേണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. വിലക്ക് ലംഘിച്ചവര്‍ക്കെതിരെ പാര്‍ട്ടി എന്ത് നടപടിയെടുക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും തങ്ങള്‍ വിലക്ക് പാലിക്കണമോ എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണം ലഭിച്ച് കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുമ്പോള്‍ പരസ്യമായി ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. കെ. സുധാകരനെ മാറ്റിയത് ഇന്നലെയല്ലെന്നും അതില്‍ നീരസം പ്രകടിപ്പിക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും ഇപ്പോള്‍ തയ്യാറാക്കിയ പ്രസ്താവനയുമായി രംഗത്തെത്തിയത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

മഹിളാ കോണ്‍ഗ്രസിന് മുമ്പും പ്രസിഡന്റുമാര്‍ ഉണ്ടായിരുന്നുവെന്നും അവരാരും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ പരസ്യമായി അഭിപ്രായം പറയാറില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ജെബി മേത്തറിന് എന്തെങ്കിലും പ്രത്യേക അധികാരമുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിലക്ക് ലംഘിച്ചവര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തങ്ങളും പ്രതികരിക്കുമെന്നും തന്റെ അഭിപ്രായങ്ങള്‍ ആരെയും ഭയന്ന് പറയാതിരിക്കില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. കെ. സുധാകരന് മറുപടി പറയാനുണ്ടെന്നും പാര്‍ട്ടിക്ക് അവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement