23/10/2026
Kerala News

പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ ചവിട്ടി അധിക്ഷേപിച്ചെന്ന പരാതി; എംഇഎസ് കോളജിലെ 10 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

 പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ ചവിട്ടി അധിക്ഷേപിച്ചെന്ന പരാതി; എംഇഎസ് കോളജിലെ 10 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്


പാലക്കാട്: മണ്ണാര്‍ക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ എംഇഎസ് കോളജിലെ 10 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ മോദിയുടെ ചിത്രത്തില്‍ ചവിട്ടി മുദ്രാവാക്യം വിളിച്ചെന്നാണ് പരാതി.

മോദിയുടെ ചിത്രത്തില്‍ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.

എംഎസ്എഫ്, എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement