19/10/2026
Kerala News

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെയും ലാബ് റീഏജന്റുകളുടെയും ലഭ്യത ഉറപ്പാക്കണം; ആരോഗ്യവകുപ്പിന്റെ സര്‍ക്കുലര്‍

 സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെയും ലാബ് റീഏജന്റുകളുടെയും ലഭ്യത ഉറപ്പാക്കണം; ആരോഗ്യവകുപ്പിന്റെ സര്‍ക്കുലര്‍



തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് പുതിയ നിര്‍ദേശങ്ങളുമായി സര്‍ക്കുലര്‍ പുറത്തിറക്കി. ആശുപത്രികളില്‍ മരുന്നുകളുടെയും ലാബ് പരിശോധനകള്‍ക്കാവശ്യമായ റീഏജന്റുകളുടെയും ലഭ്യത ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കണം. ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പടികളില്‍ മരുന്നുകളുടെ ജനറിക് പേരുകള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ആശുപത്രികളിലെ ലാബ് പരിശോധനകള്‍ മുടങ്ങാതിരിക്കാന്‍ ആവശ്യമായ റീഏജന്റുകള്‍ ലഭ്യമാണെന്ന് ഉറപ്പാക്കണം. റീഏജന്റുകളുടെ നിലവിലെ സ്റ്റോക്ക്, ക്ഷാമം, ആവശ്യകത എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ചയിലൊരിക്കല്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

റീഏജന്റുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് അവ വാങ്ങുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കുമാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement