നെടുമ്പാശേരി: വിമാനത്താവള റോഡില് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ മുഖ്യപ്രതി സുഹൈല് സജീവ് മദ്യപിച്ചിരുന്നതായി കാക്കനാട് ലാബിലെ ശാസ്ത്രീയ പരിശോധനയില് സ്ഥിരീകരിച്ചു. സുഹൈലിന്റെ ശരീരത്തില് മദ്യത്തിന്റെ സാന്നിധ്യം വളരെ ഉയര്ന്ന അളവില് ഉണ്ടായിരുന്നതായാണ് റിപ്പോര്ട്ട്. സിന്തറ്റിക് ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
നെടുമ്പാശ്ശേരിയിലെ ബാറില് മാത്രം മദ്യം കഴിക്കാന് ചെലവിട്ടത് 4,396 രൂപയാണ്. മൂന്ന് ബാറുകളില് കയറിയാണ് സുഹൈല് തുടര്ച്ചയായി മദ്യപിച്ച് വാഹനമോടിച്ചത്. സുഹൈലിന്റെ ലൈസന്സ് സസ്പെന്ഡ് ചെയ്യാനുള്ള നടപടിയിലേക്ക് മോട്ടോര് വാഹന വകുപ്പും കടന്നു. വാഹനവുമായി ബന്ധപ്പെട്ട മോട്ടോര് വാഹന വകുപ്പിന്റെ പരിശോധന പൂര്ത്തിയായിട്ടുണ്ട്. റിപ്പോര്ട്ട് രണ്ട് ദിവസത്തിനകം നല്കും. വാഹനത്തിന്റെ തകരാര് ഏതെങ്കിലും വിധത്തില് അപകടത്തിലേക്ക് നയിച്ചോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
കസ്റ്റഡി പൂര്ത്തിയായ പശ്ചാത്തലത്തില് സുഹൈലിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കങ്ങള് ആരംഭിച്ചിരിക്കുകയാണ് എക്സൈസ്. സുഹൈലിന് മദ്യം നല്കിയതുമായി ബന്ധപ്പെട്ട് ബാറുകള്ക്കെതിരായ നടപടികളും പുരോഗമിക്കുകയാണ്. സുഹൈലിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം.
അതേസമയം സുഹൈല് സജീവ് അടക്കമുള്ളവരുടെ ജാമ്യ ഹര്ജി ഇന്ന് കോടതി പരിഗണിക്കും. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യ ഹര്ജി നല്കിയിട്ടുള്ളത്. നിരപരാധിയാണെന്നും അമിത വേഗത്തില് അല്ല വാഹനം ഓടിച്ചത് എന്നും സുഹൈല് ഹര്ജിയില് പറയുന്നു. ജാമ്യ ഹര്ജിയെ പൊലീസ് ശക്തമായി എതിര്ക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെ പൂര്ത്തിയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment