Friday, October 16, 2026
Kerala News

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരായ ഹര്‍ജി: തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീംകോടതി

 തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരായ ഹര്‍ജി: തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീംകോടതി


ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ ഇന്ത്യ സഖ്യം നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീംകോടതി. ഫോം സിക്‌സുമായി ബന്ധപ്പെട്ട ഹര്‍ജികളിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജന്തര്‍ മന്തറിലെ പ്രതിഷേധ വിലക്കിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് നല്‍കി.

ഇന്ത്യ സഖ്യത്തിന്റെ സുപ്രീംകോടതിയിലേക്കുള്ള മാര്‍ച്ചില്‍ ചീഫ് ജസ്റ്റിസ് നീരസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യ നേതാക്കള്‍ നല്‍കിയ ഹര്‍ജികളിലാണ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്. സുപ്രീംകോടതി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനും കോടതി നിര്‍ദേശിച്ചു.

ജന്തര്‍ മന്തറിലെ പ്രതിഷേധ വിലക്കിനെതിരായ ഹര്‍ജിയില്‍, അധികാരികള്‍ക്ക് പ്രതിഷേധക്കാരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്ന ഇടങ്ങളിലാണ് പ്രതിഷേധങ്ങള്‍ അനുവദിക്കേണ്ടതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പ്രതിഷേധങ്ങള്‍ക്കായി ജന്തര്‍ മന്തര്‍ അനുയോജ്യമായ സ്ഥലമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

തടങ്കല്‍ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വിശദീകരണം തേടിയിരിക്കുകയാണ് സുപ്രീംകോടതി.


Related News

Comments

No comments yet. Be the first to comment!

Leave a Comment