Saturday, October 17, 2026
Kerala News

ഉളുപ്പ് എന്ന വാക്കിന്റെ അര്‍ത്ഥമറിയാമെങ്കില്‍ പിണറായി രാജിവെക്കണം; വിമര്‍ശനവുമായി ഷോണ്‍ ജോര്‍ജ്

 ഉളുപ്പ് എന്ന വാക്കിന്റെ അര്‍ത്ഥമറിയാമെങ്കില്‍ പിണറായി രാജിവെക്കണം; വിമര്‍ശനവുമായി ഷോണ്‍ ജോര്‍ജ്



കോട്ടയം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഉളുപ്പ് എന്ന വാക്കിന്റെ അര്‍ത്ഥമറിയാമെങ്കില്‍ പിണറായി വിജയന്‍ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പിണറായി വിജയന്‍ മുന്‍പ് ഈ വാക്ക് പ്രയോഗിച്ചിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

കേസില്‍ പിണറായി വിജയനെ സഹായിക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ശ്രമിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ സതീശന് വിശ്വാസമില്ലെന്ന് കഴിഞ്ഞ 35 ദിവസത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും മുഖ്യമന്ത്രിയെ സഹായിക്കാനാണ് സതീശന്‍ ശ്രമിച്ചതെന്നും ആരോപിച്ചു.

പിണറായി വിജയന്‍ ഇല്ലാതെ സിപിഐഎമ്മിന് മുന്നോട്ടുപോകാനാകില്ലേയെന്നും പാര്‍ട്ടി ഒരു പിണറായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയെന്നും ഷോണ്‍ ജോര്‍ജ് പരിഹസിച്ചു. സിപിഐഎം ഇടപെട്ടില്ലെങ്കില്‍ എല്‍ഡിഎഫ് വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയനെ സഹായിക്കുന്നതിലൂടെ വി.ഡി. സതീശന്‍ ഒരു ഡമ്മി പ്രതിപക്ഷ നേതാവിനെയാണ് ആഗ്രഹിക്കുന്നതെന്നും ആരോപിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment