ന്യൂഡല്ഹി: വോട്ടര്പട്ടിക പരിഷ്കരണത്തിന് (SIR) എതിരെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയും ഇന്ഡ്യ സഖ്യവും നല്കിയ ഹരജിയില് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയത്തില് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഔദ്യോഗികമായി മറുപടി തേടിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്ക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങളായ സുഖ്ബീര് സിംഗ് സന്ധു, വിവേക് ജോഷി എന്നിവരോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്ഐആര് വോട്ടര്പട്ടിക പരിഷ്കരണത്തിന്റെ പേരില് വോട്ടര്മാരെ ഏകപക്ഷീയമായി നീക്കം ചെയ്തുവെന്നും, ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്ത്തുവെന്നും ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചത്. പൗരന്മാരുടെ വോട്ടവകാശവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്കിയിരിക്കുന്നത്.
ഇതിനുപുറമെ, ഡല്ഹിയിലെ ജന്തര് മന്തര് സമരവേദി അല്ലാതാക്കിയ നടപടിക്കെതിരെയുള്ള ഹരജിയും സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. പൗരന്മാരുടെ ജനാധിപത്യപരമായ പ്രതിഷേധ അവകാശങ്ങള് ഇത്തരം നടപടികളിലൂടെ ഹനിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ ഹരജിയും കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment