Thursday, October 15, 2026
Kerala News

മാസപ്പടി കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ ഹർജി തള്ളി ഹൈക്കോടതി

മാസപ്പടി കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ അനുമതി ഹർജികൾ തള്ളി ഹൈക്കോടതി. വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലുകൾ പരിഗണിക്കാൻ അനുമതി നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ തങ്ങളുടെ ഭാഗം കേട്ടില്ലെന്നും ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. അപ്പീൽ പരിഗണിക്കാൻ അനുമതി നൽകണമെന്ന ആവശ്യത്തെ സംസ്ഥാന സർക്കാരും അനുകൂലിച്ചിരുന്നു.

എന്നാൽ, അപ്പീൽ അനുമതി നൽകേണ്ടതില്ലെന്ന നിലപാടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സ്വീകരിച്ചത്. ഇ ഡിയുടെ വാദം കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഹർജികൾ തള്ളിയത്.

Related News

Comments

No comments yet. Be the first to comment!

Leave a Comment