Tuesday, October 13, 2026
Kerala News

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബത്തിന്റെ പരാതി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബത്തിന്റെ പരാതി



കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗര്‍ഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണിയുടെ മരണത്തിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

49കാരിയായ തങ്കമണി ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് മരിച്ചത്. ഈ മാസം അഞ്ചിനാണ് ഗര്‍ഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി തങ്കമണിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. എട്ടിന് ശസ്ത്രക്രിയ നടത്തിയ ശേഷം അടുത്ത ദിവസം വാര്‍ഡിലേക്ക് മാറ്റി.

എന്നാല്‍, അന്നുരാത്രിയോടെ തങ്കമണിക്ക് കടുത്ത രക്തസ്രാവം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായി കുടുംബം പറയുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ പത്താം തീയതി വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടിയന്തരമായി രണ്ടാമതൊരു ശസ്ത്രക്രിയയ്ക്കും വിധേയയാക്കി.

പിന്നാലെയാണ് തങ്കമണി മരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment