Tuesday, October 13, 2026
Kerala News

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കഴിഞ്ഞ ദശകത്തില്‍ ഡിജിറ്റല്‍ ശക്തിയായി മാറി: പ്രധാനമന്ത്രി മോദി

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കഴിഞ്ഞ ദശകത്തില്‍ ഡിജിറ്റല്‍ ശക്തിയായി മാറി: പ്രധാനമന്ത്രി മോദി



ന്യൂഡല്‍ഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും കഴിഞ്ഞ ദശകത്തില്‍ രാജ്യം ഡിജിറ്റല്‍ ശക്തിയായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ജനാധിപത്യ വൈവിധ്യവും മാധ്യമ സ്വാതന്ത്ര്യവും എടുത്തുപറഞ്ഞ പ്രധാനമന്ത്രി, രാജ്യത്ത് നൂറിലധികം ഭാഷകളുണ്ടെന്നും 80,000-ത്തോളം രജിസ്റ്റര്‍ ചെയ്ത ദിനപത്രങ്ങളും പ്രസിദ്ധീകരണങ്ങളും ആയിരത്തിലധികം സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളുമുണ്ടെന്നും പറഞ്ഞു.

സാമൂഹികമാധ്യമങ്ങളുടെ കാലത്ത് ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം യൂട്യൂബ് ഉപയോക്താക്കളും അത്രതന്നെ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്ര മാധ്യമങ്ങളുടെ രാജ്യമാണ് ഇന്ത്യയെന്നും വിവിധ വിഷയങ്ങളില്‍ തുറന്ന സംവാദങ്ങളും വ്യത്യസ്ത കാഴ്ചപ്പാടുകളോടെയുള്ള ചര്‍ച്ചകളും ഇവിടെ നടക്കുന്നുണ്ടെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഡിജിറ്റല്‍ മേഖല നിര്‍ണായക പങ്കുവഹിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം ഒരു സംഘര്‍ഷത്തില്‍നിന്ന് പുറത്തുകടക്കുമ്പോഴേക്കും മറ്റൊരു സംഘര്‍ഷം ആരംഭിക്കുന്ന സാഹചര്യമാണുള്ളതെന്നും ഇത് ഊര്‍ജമേഖലയിലടക്കം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിനൊപ്പം ഇന്ത്യയും വളരുകയാണ്. എന്നാല്‍, മറ്റാര്‍ക്കും ദോഷം വരുത്താതെയുള്ള വളര്‍ച്ചയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ആഗോളതലത്തില്‍ സ്ഥിരത ഉറപ്പാക്കുന്നതില്‍ രാജ്യം പങ്കുവഹിക്കുന്നുണ്ടെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment