കൊച്ചി: ആസൂത്രണബോര്ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില് ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. എഫ്ഐആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി നല്കിയ ഹര്ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബദറുദ്ദീന് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്ജി നല്കിയതിന്റെ പേരില് അന്വേഷണ നടപടികള് നിര്ത്തിവെക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
കേസില് കോടതി സ്റ്റേ അനുവദിച്ചിട്ടില്ലെന്നും ഹര്ജി നിലവില് പരിഗണനയിലാണെന്നും ജസ്റ്റിസ് ബദറുദ്ദീന് ചൂണ്ടിക്കാട്ടി. അതിനാല് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി അറിയിച്ചു. ക്രൈംബ്രാഞ്ച് സമര്പ്പിച്ച റിപ്പോര്ട്ടില് മറുപടി നല്കാന് പി.എസ്.സി ഇന്ന് കൂടുതല് സമയം ആവശ്യപ്പെട്ടു. തുടര്ന്ന് കേസ് രണ്ട് ദിവസത്തിന് ശേഷം പരിഗണിക്കാന് കോടതി തീരുമാനിച്ചു.
കോടതിയുടെ നിരീക്ഷണം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മുന്നോട്ടുപോകാനുള്ള അനുമതിയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പി.എസ്.സി എന്നാണ് റിപ്പോര്ട്ട്.
പരീക്ഷാ മൂല്യനിര്ണയത്തില് ഗുരുതരമായ ക്രമക്കേട് നടന്നതായാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നത്. 58 മാര്ക്കിന് തുല്യമായ പത്ത് ചോദ്യങ്ങള് ബോധപൂര്വം മൂല്യനിര്ണയം നടത്തിയില്ലെന്നാണ് റിപ്പോര്ട്ടിലെ കണ്ടെത്തല്.
ഇതിനിടെ, പുനര്മൂല്യനിര്ണയത്തിന് പിന്നാലെ റാങ്ക് പട്ടികയില് വലിയ മാറ്റങ്ങളുണ്ടായി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതി നല്കിയ ശ്യാം കൃഷ്ണന് ഒന്നാം റാങ്കിലെത്തി. പുതുക്കിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില് പി.എസ്.സി വേഗത്തില് അഡൈ്വസ് മെമ്മോയും നല്കി.
Comments
No comments yet. Be the first to comment!
Leave a Comment