Tuesday, October 13, 2026
Kerala News

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സര്‍ക്കാര്‍

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സര്‍ക്കാര്‍



കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ലഭിച്ചിരുന്നില്ലെന്നും ചില ഡയറി രേഖകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലഭ്യമായ തെളിവുകള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പര്യാപ്തമല്ലാത്തതിനാലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പ്രാഥമിക അന്വേഷണം നടത്തണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഹര്‍ജിക്കാരനായ കെ.എം. ഷാജഹാന്‍ സത്യസന്ധനായ ഹര്‍ജിക്കാരനല്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

അതേസമയം, പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എതിര്‍ത്തു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ പ്രതികള്‍ക്ക് എങ്ങനെ അപ്പീല്‍ നല്‍കാന്‍ കഴിയുമെന്ന ചോദ്യവും ഇഡി ഉന്നയിച്ചു.

പിണറായി വിജയനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ എന്താണ് പ്രശ്നമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് ചോദിച്ചു. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്ലെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമല്ലോയെന്നും കോടതി ആരാഞ്ഞു. കേസെടുക്കാന്‍ ലഭിച്ച തെളിവുകള്‍ പര്യാപ്തമല്ലെന്നും അതിനാലാണ് പ്രാഥമിക അന്വേഷണം ആവശ്യമായതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചത്. കേസിലെ അപ്പീലില്‍ വാദം തുടരുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment