Monday, October 12, 2026
Kerala News

ഡല്‍ഹിയെ ജയിലാക്കി മാറ്റി; ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല: രാഹുല്‍ ഗാന്ധി

 ഡല്‍ഹിയെ ജയിലാക്കി മാറ്റി; ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല: രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയെ എന്തിനാണ് ജയിലാക്കി മാറ്റിയതെന്ന് അദ്ദേഹം ചോദിച്ചു. പൊലീസ് തലസ്ഥാനത്തെ കോട്ടയാക്കി മാറ്റിയിരിക്കുകയാണെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്ത്രീകളെ ആക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തി ഹര്‍ജി സമര്‍പ്പിക്കുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. ഉച്ചയ്ക്ക് 1.30ന് സിപി-ഭാരഖാംബ ജംഗ്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കുമെന്നും വൈകിട്ട് മൂന്നിന് ഹര്‍ജി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും രാഹുല്‍ ഗാന്ധി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ലെന്നും അദ്ദേഹത്തിനെതിരായ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹത്തെ എത്രകാലം സംരക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും നരേന്ദ്ര മോദിയുടെ നീക്കങ്ങളുടെ രൂപരേഖ തങ്ങളുടെ പക്കലുണ്ടെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment