മലപ്പുറം: എടവണ്ണ കിഴക്കേ ചാത്തല്ലൂരില്‍ കാട്ടുപന്നി ആക്രമണത്തില്‍ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി പി.കെ. ബഷീര്‍ അറിയിച്ചു. വനംവകുപ്പ് 10 ലക്ഷം രൂപയും ദുരന്തനിവാരണ സേന നാല് ലക്ഷം രൂപയും നല്‍കും. ഇതില്‍ വനംവകുപ്പിന്റെ വിഹിതമായ അഞ്ച് ലക്ഷം രൂപ നാളെ തന്നെ കുടുംബത്തിന് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.
കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പ്രത്യേക പരിശോധനാ ഡ്രൈവ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് സ്ഥിരമായി ദ്രുതപ്രതികരണ സംഘത്തെ (ആര്‍ആര്‍ടി) വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാട്ടുപന്നി ആക്രമണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഷൂട്ടര്‍മാര്‍ക്ക് വെടിയുണ്ടകള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment