പത്തനംതിട്ട: പാലക്കാടിന് പിന്നാലെ പത്തനംതിട്ടയിലും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം. ലോക്കല്‍ സെക്രട്ടറിക്കും ഏരിയ കമ്മിറ്റി അംഗത്തിനുമെതിരെ നല്‍കിയ പീഡന പരാതിയില്‍ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കോഴഞ്ചേരിയില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടാന്‍ സന്നദ്ധരാണെന്നാണ് സൂചന.
ഇതിനിടെ, കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടിം ടൈറ്റസ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളെ തെരഞ്ഞെടുത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവെക്കുമെന്ന് ടിം ടൈറ്റസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍. സുരേഷ് ബാബുവിനെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദവും തുടരുകയാണ്. വനിതാ അഭിഭാഷക നല്‍കിയ പീഡന പരാതിയാണ് നടപടിക്ക് പിന്നിലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് സുരേഷ് ബാബു വ്യക്തമാക്കിയത്.
Comments
No comments yet. Be the first to comment!
Leave a Comment