Saturday, October 10, 2026
Kerala News

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ ദിനബത്തയും വാടകയും ഉടന്‍ നല്‍കും; സാങ്കേതിക പ്രശ്‌നമാണ് കാലതാമസത്തിന് കാരണമെന്ന് മന്ത്രി ടി. സിദ്ദിഖ്

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ ദിനബത്തയും വാടകയും ഉടന്‍ നല്‍കും; സാങ്കേതിക പ്രശ്‌നമാണ് കാലതാമസത്തിന് കാരണമെന്ന് മന്ത്രി ടി. സിദ്ദിഖ്



വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ ദിനബത്തയും വാടകയും മുടങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ടി. സിദ്ദിഖ്. തുക വിതരണം ചെയ്യുന്നതില്‍ ചെറിയ കാലതാമസം ഉണ്ടായെന്നും സാങ്കേതിക പ്രശ്‌നമാണ് ഇതിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തരമായി തുക കൈമാറാന്‍ മന്ത്രിസഭാ ഉപസമിതി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസത്തിന് സര്‍വേയിലെ പ്രശ്‌നങ്ങളാണ് കാരണമെന്നും മന്ത്രി വ്യക്തമാക്കി. വിഷയം അടിയന്തരമായി പരിഹരിക്കാന്‍ റവന്യൂ മന്ത്രി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ ഭൂമിയും വാസസ്ഥലവും പരിസ്ഥിതി ലോല മേഖലയില്‍ (ESA) നിന്ന് ഒഴിവാക്കണമെന്ന നിലപാടിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും അത് നടപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും മന്ത്രി അറിയിച്ചു.

കര്‍ഷകരുടെ വിളകള്‍ക്ക് കൂടുതല്‍ വില ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വന്യമൃഗ ശല്യം മൂലം കൃഷി നശിച്ചാല്‍ 100 ശതമാനം നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

2021 മുതല്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തുക ഏകദേശം 110 കോടി രൂപയാണ്. ഈ തുക ഈ മാസം അവസാനം മുതല്‍ വിതരണം ചെയ്ത് തുടങ്ങുമെന്നും മന്ത്രി ടി. സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment