Thursday, October 8, 2026
Kerala News

ആരോഗ്യമന്ത്രി- വകുപ്പ് സെക്രട്ടറി പോര് കടുക്കുന്നു; അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ച് കെ മുരളീധരന്‍

 ആരോഗ്യമന്ത്രി- വകുപ്പ് സെക്രട്ടറി പോര് കടുക്കുന്നു; അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. സെക്രട്ടറിയോടുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി വി. ഡി. സതീശനെ നേരിട്ടറിയിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പദവിയില്‍ നിന്ന് മാറ്റണമെന്നാണ് മന്ത്രിയുടെ പ്രധാന ആവശ്യം.

നിര്‍ണായക നയപരമായ തീരുമാനങ്ങളില്‍ വകുപ്പ് സെക്രട്ടറി മനഃപൂര്‍വം നടപടികള്‍ വൈകിപ്പിക്കുന്നുവെന്നും സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ക്ക് അനുസരിച്ച് ഇടപെടുന്നില്ലെന്നുമാണ് മന്ത്രിയുടെ പരാതി. സംസ്ഥാനത്ത് മരുന്ന് ക്ഷാമം നേരിട്ടിട്ടും വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാതിരുന്നതാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

കൂടാതെ, മുന്‍ സര്‍ക്കാരിന്റെ കാലത്തെ KMSCL ക്രമക്കേടുകള്‍ ഉള്‍പ്പെടെ മുപ്പത്തഞ്ചിലധികം കേസുകളിലെ തുടരന്വേഷണങ്ങളില്‍ സെക്രട്ടറി മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നുവെന്നും, അന്നത്തെ ഭരണാധികാരികളെ സംരക്ഷിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും മന്ത്രി ആരോപിക്കുന്നു. അഴിമതി അന്വേഷണ ഫയലുകളില്‍ തുടര്‍നടപടി നീളുന്നതും മുന്‍ സര്‍ക്കാരിലെ ആളുകളെ സെക്രട്ടറി പിന്തുണയ്ക്കുന്നതും അംഗീകരിക്കാനാകില്ലെന്നും മന്ത്രി മുഖ്യമന്ത്രിയോട് വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment