പത്തനംതിട്ട: പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഹിന്ദു സന്യാസി ഗുരുസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര താനെ സ്വദേശിയായ ഗുരുസ്വാമിയെയാണ് പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തത്.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ യാത്ര നടത്തുന്ന സന്യാസി സംഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് അറിയിച്ചു. കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെ അംഗമാണ് അറസ്റ്റിലായതെന്നാണ് വിവരം.
യാത്രയുടെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനായി പന്തളത്തെ ഒരു കടയില്‍ എത്തിയപ്പോഴാണ് സ്ത്രീയോട് മോശമായി പെരുമാറിയതെന്നും ലൈംഗിക പ്രദര്‍ശനം നടത്തിയെന്നുമാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉത്തര്‍പ്രദേശിലെ ഒരു ആശ്രമത്തിന്റെ നേതൃത്വത്തിലാണ് സംഘം ഭാരതപര്യടനം നടത്തുന്നതെന്നാണ് വിവരം.
Comments
No comments yet. Be the first to comment!
Leave a Comment