തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഭവനരഹിതര്‍ക്ക് വീട് ഉറപ്പാക്കുന്ന ലൈഫ് പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റില്‍ ലൈഫ് പദ്ധതിയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ ഒഴിവാക്കിയിട്ടുണ്ടെന്നും പകരം അവര്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷീ സ്‌കൂട്ടറുകളുടെ വിതരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍.
Comments
No comments yet. Be the first to comment!
Leave a Comment