തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നടന്ന എസ്എഫ്ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു. ഏകപക്ഷീയമായ ആക്രമണങ്ങള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള പൊലീസും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പിണറായി വിജയന്റെ ആരോപണം. യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ പരിസരത്തുനിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കാന്‍ തീരുമാനിച്ചതിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹോസ്റ്റല്‍ പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കാന്‍ അനുമതി ഉണ്ടായിരുന്നോ എന്നതടക്കം അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ കല്ലെറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും അവരെ പിന്തിരിപ്പിക്കാന്‍ നേതൃത്വമോ പൊലീസോ തയ്യാറായില്ലെന്നും പിണറായി വിജയന്‍ ആരോപിച്ചു. മാര്‍ച്ചിന് ശേഷം തിരിച്ചെത്തി അക്രമം തുടര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനെന്ന പേരില്‍ വാര്‍ഡന്റെ അനുമതിയില്ലാതെ ഹോസ്റ്റല്‍ ഗേറ്റ് തകര്‍ത്ത് പൊലീസ് അകത്തുകയറി എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചെന്നും പിണറായി വിജയന്‍ ആരോപിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥികളെ ശാന്തരാക്കാന്‍ എത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെയും പൊലീസ് മര്‍ദിച്ചതായി അദ്ദേഹം പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment