Wednesday, October 7, 2026
Kerala News

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

 സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

തിരുവനന്തപുരം:  സംസ്ഥാനത്ത് അസാധാരണ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മാത്രം 7,740 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഈ വര്‍ഷം കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായ ഇന്‍ഫ്‌ലുവന്‍സ വ്യാപനവും ശക്തമായി തുടരുന്നതിനിടെ, സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാവശ്യ മരുന്നുകളുടെ ക്ഷാമം അനുഭവപ്പെടുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.   

മലപ്പുറം ജില്ലയിലാണ് പനിബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ പ്രതിദിനം അഞ്ഞൂറിലധികം ആളുകളാണ് ചികിത്സ തേടിയെത്തുന്നത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്നലെ മാത്രം 1,345 പേര്‍ പനി ബാധിച്ച് ആശുപത്രികളിലെത്തി.   

ഇതിനുപുറമെ മറ്റ് പകര്‍ച്ചവ്യാധികളും സംസ്ഥാനത്ത് ഭീതി വിതയ്ക്കുന്നുണ്ട്. ഇന്നലെ 34 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 107 പേര്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലാണ്. ശ്വാസകോശത്തെയും തൊണ്ടയെയും ബാധിക്കുന്ന ഇന്‍ഫ്‌ലുവന്‍സ നിലവില്‍ 39 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ എലിപ്പനി (10), മഞ്ഞപ്പിത്തം (24), മലേറിയ (5), ഷിഗല്ല (2) കേസുകളും റിപ്പോര്‍ട്ട് ചെയ്തു.   

മഴയും പെട്ടെന്നുള്ള കാലാവസ്ഥ മാറ്റമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നവര്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കൃത്യമായ പരിശോധനയും ചികിത്സയും തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 








Related News

Comments

No comments yet. Be the first to comment!

Leave a Comment