തിരുവനന്തപുരം: കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ സര്‍വീസിലിരിക്കെ അഴിമതി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് തുടര്‍അന്വേഷണത്തിന് നിര്‍ദേശം നല്‍കി.
ഉന്നത സ്വാധീനം ഉപയോഗിച്ച് മുന്‍കാല അന്വേഷണങ്ങള്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് മലയന്‍കീഴ് വേണുഗോപാലാണ് പരാതി നല്‍കിയത്. ഗ്യാനേഷിനെതിരായ മുഴുവന്‍ വിജിലന്‍സ് കേസുകളിലും തുടര്‍അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇതിനൊപ്പം, മുന്‍പ് വലിയ വിവാദമായ മലേഷ്യന്‍ എഞ്ചിനീയറുടെ ആത്മഹത്യയും കെഎസ്ടിപി (KSTP) പ്രൊജക്റ്റ് അഴിമതിയും അന്വേഷണ പരിധിയില്‍ വരും. മലേഷ്യന്‍ എഞ്ചിനീയറുടെ ആത്മഹത്യാക്കുറിപ്പില്‍ ഗ്യാനേഷ് കുമാറിന്റെ പേരുണ്ടായിരുന്നിട്ടും കൃത്യമായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ദേശീയതലത്തില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. 2006-ല്‍ വിജിലന്‍സ് അന്വേഷിച്ച മലേഷ്യന്‍ എഞ്ചിനീയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട്, 20 വര്‍ഷം പഴക്കമുള്ള ഫയലുകള്‍ പുനഃപരിശോധിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
Comments
No comments yet. Be the first to comment!
Leave a Comment