Saturday, October 3, 2026
Kerala News

ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ രാജി; രാജിക്കത്ത് ലഭിച്ചെന്ന് മേയര്‍ വി.വി. രാജേഷ്

 ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ രാജി; രാജിക്കത്ത് ലഭിച്ചെന്ന് മേയര്‍ വി.വി. രാജേഷ്


തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ രാജിയില്‍ പ്രതികരണവുമായി മേയര്‍ വി.വി. രാജേഷ്. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ശ്രീലേഖയുടെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജിക്കത്ത് നല്‍കേണ്ടത് നഗരസഭ സെക്രട്ടറിക്കാണെന്നും മേയര്‍ വ്യക്തമാക്കി. മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മര്‍ദം രാജിക്ക് പിന്നിലുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്ന് പറയുന്നത് വീഴ്ചയായി കാണാനാകില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. രാജി പിന്‍വലിപ്പിച്ച് പ്രശ്‌നം പരിഹരിക്കുന്നതിനായി ബിജെപി നേതൃത്വം ചര്‍ച്ചകള്‍ നടത്തിവരികയാണ്. സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് ശ്രീലേഖയുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആര്‍. ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment