ദുബായ്: ഫ്ളൈ ദുബായ് വിമാനത്തിലെ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിന് നേരെ സഹപൈലറ്റ് നടത്തിയ ക്രാഷ് ആക്‌സ് ആക്രമണം വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഭീകരാക്രമണ നീക്കമായിരുന്നുവെന്ന് യുഎഇ സ്ഥിരീകരിച്ചു. സംഭവം അന്വേഷിക്കുന്ന യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് ആല്‍ ശംസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണം നടത്തിയ പ്രതി ഒമാന്‍ സ്വദേശിയായ ഹമാം അല്‍ ഹമാമിയാണെന്ന് അന്വേഷണ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎഇയില്‍ ജനിച്ച് യുകെയിലെ ബക്കിംഗ്ഹാംഷെയര്‍ ന്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഏവിയേഷന്‍ മാനേജ്മെന്റില്‍ ബിരുദം നേടിയ ഇയാള്‍, തീവ്രവാദ നിലപാടുകളെത്തുടര്‍ന്ന് ഒമാന്‍ എയറിലെ പൈലറ്റ് പരിശീലനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നയാളാണ്. പിന്നീട് റോയല്‍ എയര്‍ മാറോക്കില്‍ സേവനമനുഷ്ഠിച്ച ശേഷം എട്ട് മാസം മുമ്പാണ് ഇയാള്‍ ഫ്ളൈ ദുബായില്‍ ചേര്‍ന്നത്. ആക്രമണത്തിന് ശേഷം ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ അല്‍ ഖ്വയ്ദ മുന്‍ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ ചിത്രങ്ങളും തീവ്രവാദ ആശയങ്ങള്‍ അടങ്ങിയ സന്ദേശങ്ങളും അടങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നിലെ മുന്‍കൂട്ടിയുള്ള ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ യുഎഇ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ സൗദി അറേബ്യയില്‍ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇസ്രായേലി സുരക്ഷാ ഏജന്‍സികളായ ഷിന്‍ ബെറ്റും മൊസാദും അന്വേഷണത്തില്‍ പങ്കാളികളാകുന്നുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment