Saturday, October 3, 2026
Kerala News

സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

 സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ രണ്ടു മലയാളികളുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്സി മോള്‍ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളി നഴ്സുമാര്‍. തമിഴ്നാട് സ്വദേശികളായ ദേവമണി ഹെപ്സിബ (33), വിജയലക്ഷ്മി (36) എന്നിവരും വാഹനമോടിച്ചിരുന്ന സൗദി പൗരനുമാണ് അപകടത്തില്‍ കൊല്ലപ്പെട്ട മറ്റു നാലുപേര്‍.

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ മക്ക മേഖലയിലെ അല്‍ഗഫ, അല്‍ വെയ്യാ എന്നിവിടങ്ങളിലെ ഡിസ്പെന്‍സറികളില്‍ ജോലി ചെയ്തുവരികയായിരുന്ന നാലു നഴ്സുമാരും അവധി ദിവസമായതിനാല്‍ ഷോപ്പിംഗിനായി ഇറങ്ങിയതായിരുന്നു. 100 കിലോമീറ്റര്‍ അകലെയുള്ള റാനിയ എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment