Saturday, October 3, 2026
Kerala News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസില്‍ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ പൊലീസ് തീരുമാനം. ഇന്നലെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും നല്‍കിയ മൊഴിയില്‍ വ്യക്തതക്കുറവുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. രണ്ട് യുവാക്കള്‍ തന്റെ ഓഫീസിലെത്തി വിവാഹ രേഖകള്‍ മൊബൈലിലേക്ക് അയച്ചു നല്‍കുകയായിരുന്നുവെന്നും, ഈ ഫോണ്‍ റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നുമാണ് ആന്റോ നല്‍കിയ മൊഴി. കേസിലെ രണ്ടും മൂന്നും പ്രതികള്‍ ആരാണെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍, രേഖകളുമായി ആന്റോയെ സമീപിച്ചവരെക്കുറിച്ച് വിശദമായി കണ്ടെത്തേണ്ടതുണ്ട്.

നേരത്തെ കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആന്റോ അഗസ്റ്റിന്‍ എത്തിയിരുന്നില്ല. അഞ്ചാം തീയതിക്ക് ശേഷം ഹാജരാകാമെന്ന് അറിയിച്ചെങ്കിലും, ഇന്നലെത്തന്നെ എത്തിയേ തീരൂവെന്നും ഇല്ലെങ്കില്‍ കോടതിയെ അറിയിക്കുമെന്നും പൊലീസ് കര്‍ശന നിലപാടെടുത്തു. ഇതേത്തുടര്‍ന്നാണ് ആന്റോ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്. കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment