Friday, October 16, 2026
Kerala News

കുട്ടികള്‍ക്കുള്ള വൈറ്റമിന്‍ എ മരുന്നും വാക്‌സിനും കിട്ടാനില്ല; സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷം

 കുട്ടികള്‍ക്കുള്ള വൈറ്റമിന്‍ എ മരുന്നും വാക്‌സിനും കിട്ടാനില്ല; സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷം


തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുക്ഷാമം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ കുട്ടികള്‍ക്ക് നല്‍കേണ്ട വൈറ്റമിന്‍ എ മരുന്നും വാക്‌സിനും ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട്. അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കേണ്ട വൈറ്റമിന്‍ എ മരുന്നിന്റെ വിതരണം പൂര്‍ണമായും നിലച്ച നിലയിലാണ്. ആറുമാസം ഇടവിട്ട് നല്‍കേണ്ട മരുന്നും വാക്‌സിനും ലഭിക്കാതെ വന്നതോടെ മാതാപിതാക്കള്‍ ആശങ്കയിലാണ്.

രണ്ടുമാസത്തിലേറെയായി കുട്ടികളുടെ മരുന്നുകളുടെ ക്ഷാമം നേരിടുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. അതേസമയം, സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്കില്ലാത്ത 28 ഇനം മരുന്നുകള്‍ ഈ മാസം പകുതിയോടെ എത്തിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.

മരുന്നുക്ഷാമം എങ്ങനെ പരിഹരിക്കുമെന്നതില്‍ ആരോഗ്യവകുപ്പിന് വ്യക്തമായ മറുപടിയില്ലെന്നാണ് ആരോപണം. പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്ക് ചികിത്സ തേടി ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ മരുന്നുകളുടെ ലഭ്യതക്കുറവ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്.

സ്റ്റോക്കില്ലാത്ത മരുന്നുകളുടെ ടെന്‍ഡര്‍ നടപടികള്‍ കെ.എം.എസ്.സി.എല്‍ അടിയന്തര യോഗത്തില്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 28 ഇനം മരുന്നുകള്‍ ഈ മാസം പകുതിയോടെ ആശുപത്രികളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആവശ്യമായ മരുന്നുകള്‍ ലോക്കല്‍ പര്‍ച്ചേസ് വഴി ഉറപ്പാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

മരുന്നുകള്‍ അടിയന്തരമായി ആശുപത്രികളില്‍ എത്തിച്ചില്ലെങ്കില്‍ നിലവിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് ആശങ്ക.


Related News

Comments

No comments yet. Be the first to comment!

Leave a Comment