തിരുവനന്തപുരം: ശബരിമല മണ്ഡലകാല കച്ചവടത്തിനായി കടകള്‍ അനുവദിക്കുന്നതിനായി നിശ്ചയിച്ചിരുന്ന ഇ-ലേലം റദ്ദാക്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിയെ പിന്തുണച്ച് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. ടെന്‍ഡര്‍ നടപടികളുടെ രഹസ്യസ്വഭാവം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇ-ലേലം റദ്ദാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് ആന്‍ഡ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ അന്വേഷണം നടത്തും. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മണ്ഡലകാലത്ത് ശബരിമലയില്‍ കടകള്‍ നടത്തുന്നതിനുള്ള അവകാശത്തിനായുള്ള ഇ-ലേലം സെപ്റ്റംബര്‍ 29നാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ വിവിധ കടകളിലേക്ക് ടെന്‍ഡറില്‍ പങ്കെടുത്തവരുടെ പേരുവിവരങ്ങള്‍ പുറത്തായതായി കണ്ടെത്തുകയായിരുന്നു.
ഇതോടെ ഇ-ലേലം നടത്തിയാലും നടപടികള്‍ ഫലപ്രദമാകില്ലെന്ന വിലയിരുത്തലിലാണ് ടെന്‍ഡറും ഇ-ലേലവും റദ്ദാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. 110 കടകള്‍ക്കായി റീ-ടെന്‍ഡര്‍ നടത്താനാണ് തീരുമാനം.
Comments
No comments yet. Be the first to comment!
Leave a Comment