Tuesday, September 29, 2026
Kerala News

പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി; അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ പ്രതിഷേധം

 പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി; അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ പ്രതിഷേധം


കോഴിക്കോട്: തിരുവമ്പാടിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. അമിത് ഷായ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിന് മറുപടിയായാണ് പ്രിയങ്ക ഗാന്ധിക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപമായിരുന്നു സംഭവം.

അതേസമയം, കുറ്റ്യാടി ജാനകിക്കാട്ടില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എസ്ഐആര്‍ വിഷയത്തിലായിരുന്നു അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം നടന്നത്. ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഉണ്ടായി.

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണായിരുന്നു പ്രതിഷേധം. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.


Related News

Comments

No comments yet. Be the first to comment!

Leave a Comment