Saturday, September 26, 2026
Kerala News

മുസ്ലിം ലീഗ് മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടമില്ല; റിപ്പോര്‍ട്ട് തള്ളി പി.കെ. ബഷീര്‍

മുസ്ലിം ലീഗ് മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടമില്ല; റിപ്പോര്‍ട്ട് തള്ളി പി.കെ. ബഷീര്‍



ഡല്‍ഹി: മുസ്ലിം ലീഗ് മന്ത്രിമാര്‍ക്ക് പ്രത്യേക പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മന്ത്രി പി.കെ. ബഷീര്‍. തങ്ങളെല്ലാം പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നവരാണെന്നും പ്രത്യേക പെരുമാറ്റച്ചട്ടത്തിന്റെ ആവശ്യമില്ലെന്നും പി.കെ. ബഷീര്‍ വ്യക്തമാക്കി.

പെരുമാറ്റച്ചട്ടം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളുടെ ഭാവനയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും തങ്ങള്‍ പാര്‍ട്ടിക്ക് വിധേയരായാണ് പ്രവര്‍ത്തിക്കുന്നതെന്നും പി.കെ. ബഷീര്‍ പറഞ്ഞു.

അതേസമയം, തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വാഹനം ഒഴിവാക്കി സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവര്‍ ഉപയോഗിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം ലീഗ് മന്ത്രിമാര്‍ക്കായി മാര്‍ഗരേഖ കൊണ്ടുവരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അതിനിടെ, സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക യാത്ര നടത്തിയ സംഭവത്തില്‍ കെ.എം. ഷാജിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗതാഗത കമ്മിഷണര്‍ക്ക് പരാതി ലഭിച്ചു. ഹൈക്കോടതി അഭിഭാഷകനാണ് പരാതി നല്‍കിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment