കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഹൈക്കോടതി നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ, പ്രത്യേക അന്വേഷണ സംഘം (SIT) കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായില്ല. കേസുമായി ബന്ധപ്പെട്ട ഒരു ഫോറെന്‍സിക് പരിശോധനാഫലം കൂടി ലഭ്യമാകാനുള്ളതിനാലാണ് റിപ്പോര്‍ട്ട് വൈകുന്നത്. കേസ് അടുത്ത മാസം ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതിനിടെ, കോടതി നിര്‍ദ്ദേശിച്ച സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. വിഷയത്തില്‍ അഡ്വക്കറ്റ് ജനറലുമായി (AG) സംസാരിച്ചിട്ടുണ്ടെന്നും തക്കതായ മറുപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
മുന്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 15 പേര്‍ പ്രതികളായ കേസില്‍ 13 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്. എന്നാല്‍ അന്വേഷണ സംഘം ഇതുവരെയും അനുമതിക്കായി അപേക്ഷ നല്‍കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment