Saturday, September 26, 2026
Kerala News

മാസപ്പടിക്കേസ്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

മാസപ്പടിക്കേസ്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നല്‍കിയവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). കേസിന്റെ ഭാഗമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ഉടന്‍ വിളിപ്പിച്ചു മൊഴിയെടുക്കും. ഇതോടൊപ്പം സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി. സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും കൂടുതല്‍ വിശദാംശങ്ങള്‍ തേടും.

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇഡിയെ സമീപിക്കും. ഈ വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും മുഹമ്മദ് റിയാസ്, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ എന്നിവരില്‍ നിന്ന് മൊഴിയെടുക്കുക. അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ മാത്രം കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നിലവില്‍ ക്രൈംബ്രാഞ്ചിന്റെ തീരുമാനം.









Related News

Comments

No comments yet. Be the first to comment!

Leave a Comment