Saturday, September 26, 2026
Kerala News

മാസപ്പടി ഡയറി വിവാദം: ചോദ്യങ്ങളോട് പ്രതികരിക്കാതെ വി.ഡി. സതീശന്‍

 മാസപ്പടി ഡയറി വിവാദം: ചോദ്യങ്ങളോട് പ്രതികരിക്കാതെ വി.ഡി. സതീശന്‍


കൊച്ചി: സിഎംആര്‍എല്‍ മുന്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മാസപ്പടി ഡയറിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കര്‍ത്തയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടോ, കര്‍ത്ത പണം നല്‍കിയിരുന്നോ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

ശശിധരന്‍ കര്‍ത്തയുടെ മാസപ്പടി ഡയറിയില്‍ പേരുള്ളവരുടെ പട്ടിക ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളതെന്നാണ് ഷോണ്‍ ജോര്‍ജിന്റെ ആരോപണം.

ഇടത്-വലത് മുന്നണികള്‍ തമ്മില്‍ ഒരുമിച്ചുള്ള കച്ചവടമാണ് നടന്നതെന്നും ഒരു കള്ളനാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇരുവിഭാഗങ്ങളെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. ഭയമില്ലെങ്കില്‍ കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ പുറത്തുവിട്ട രേഖ എസ്എഫ്‌ഐഒ കോടതിയില്‍ സമര്‍പ്പിച്ച രേഖയാണെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.

തന്റെ കൈവശം ലഭിച്ച രേഖയില്‍ ബിജെപി നേതാക്കളുടെ പേരുകളില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ബിജെപിക്ക് നിലവില്‍ മൂന്ന് എംഎല്‍എമാരും ഒരു എംപിയുമാണുള്ളത്. ഇവരില്‍ മൂന്ന് എംഎല്‍എമാരും ഒരു വര്‍ഷത്തിനുള്ളിലാണ് ചുമതലയേറ്റതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി. മുരളീധരന്റെ പേരും താന്‍ രേഖയില്‍ കണ്ടിട്ടില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

കേസ് കൃത്യമായി നശിപ്പിക്കുന്നതിനായി പിണറായി വിജയനും വി.ഡി. സതീശനും ചേര്‍ന്ന് ആസൂത്രിത നീക്കം നടത്തിയെന്നാണ് ഷോണ്‍ ജോര്‍ജിന്റെ മറ്റൊരു ആരോപണം. കേസില്‍ ആരോപണവിധേയനായ വ്യക്തിയാണ് രമേശ് ചെന്നിത്തലയെന്നും ആരോപണവിധേയനായ വ്യക്തി തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണ്ടെന്ന് പറയുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment