Thursday, September 24, 2026
Kerala News

ചെക്ക് മോഷണക്കേസ്; സഹോദരി രാധയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി അംബിക

 ചെക്ക് മോഷണക്കേസ്; സഹോദരി രാധയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി അംബിക



ചെന്നൈ: സഹോദരി രാധ നല്‍കിയ പരാതിയില്‍ വിശദീകരണവുമായി നടി അംബിക. താന്‍ മോഷ്ടിച്ചുവെന്ന് രാധ ആരോപിച്ച അഞ്ച് ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തനിക്ക് കൈമാറിയതാണെന്ന് അംബിക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസുമായി നിയമപരമായി മുന്നോട്ടുപോകുമെന്നും അംബിക വ്യക്തമാക്കി.

എ.ആര്‍.എസ് സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ചെക്കുകള്‍ അംബിക മോഷ്ടിച്ചെന്നും 46 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു രാധയുടെ പരാതി. എന്നാല്‍ സ്റ്റുഡിയോയിലെ തന്റെ ഓഹരിയും സ്വര്‍ണാഭരണങ്ങളുടെ വിലയും ഉള്‍പ്പെടെ രാധയില്‍ നിന്ന് 97 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് അംബികയുടെ വാദം.

ഇതിന്റെ ഭാഗമായാണ് അഞ്ച് ചെക്കുകള്‍ സെറ്റില്‍മെന്റായി നല്‍കിയതെന്നും അംബിക പറഞ്ഞു. രാധയുടെ മാനേജര്‍ വീട്ടിലെത്തിയാണ് ചെക്കുകള്‍ കൈമാറിയത്. എന്നാല്‍ ബാങ്കില്‍ ചെക്കുകള്‍ സമര്‍പ്പിച്ചതിന് പിന്നാലെ രാധ അവ ബ്ലോക്ക് ചെയ്തതായും അംബിക ആരോപിച്ചു.

ചെക്കുകള്‍ മോഷ്ടിച്ചതെന്ന ആരോപണം നിഷേധിച്ച അംബിക, വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment