Thursday, September 24, 2026
International News

ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ചരിത്രനേട്ടം; വെള്ളി നേടി മീരാബായ് ചനു

ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ചരിത്രനേട്ടം; വെള്ളി നേടി മീരാബായ് ചനു



ജപ്പാന്‍: രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന് മീരാബായ് ചനു. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി ചനു ചരിത്രനേട്ടം കുറിച്ചു. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യ മെഡല്‍ നേടുന്നതിനായുള്ള 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്.

1998ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ കര്‍ണം മല്ലേശ്വരി നേടിയ മെഡലിന് ശേഷം ആദ്യമായാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ലഭിക്കുന്നത്. 198 കിലോഗ്രാം ഉയര്‍ത്തിയാണ് ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ മീരാബായ് ചനു തന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡല്‍ സ്വന്തമാക്കിയത്.

പ്രധാന അന്താരാഷ്ട്ര കായികമേളകളിലെല്ലാം ഭാരോദ്വഹനത്തില്‍ മെഡല്‍ നേടിയ താരമെന്ന കര്‍ണം മല്ലേശ്വരിയുടെ റെക്കോര്‍ഡിനൊപ്പവും ഇതോടെ ചനു എത്തി. ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ള നേട്ടമാണ് ചനുവിന്റെ വെള്ളിമെഡല്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment