തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപക്കേസില്‍ ഒന്നാം പ്രതിയായ റിപ്പോര്‍ട്ടര്‍ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. കേസ് എറണാകുളത്തേക്ക് മാറ്റിയതായി പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇക്കാര്യം പരിശോധിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയില്‍ കോടതി തുടര്‍നടപടി സ്വീകരിക്കുക.
ജില്ലാ സെഷന്‍സ് കോടതിയാണ് ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപവുമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
കേസ് എറണാകുളത്തേക്ക് മാറ്റിയ സാഹചര്യത്തില്‍ അധികാരപരിധി സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച ശേഷമാകും ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കുക.
Comments
No comments yet. Be the first to comment!
Leave a Comment