തിരുവനന്തപുരം: കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിലെ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പട്ടിക തിരുത്തി കേന്ദ്ര സര്‍ക്കാര്‍. പാലക്കാട് ജില്ലയിലെ സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിച്ചിരുന്ന രാജസ്ഥാന്‍ സ്വദേശി ഗൗരവ് ശര്‍മയെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. തിരുവനന്തപുരത്ത് ബിജെപി നേതാവ് ജെ.ആര്‍. പത്മകുമാറിനെ സീനിയര്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിച്ചിട്ടുണ്ട്.
അഭിഭാഷക പരിഷത്ത് തിരുവനന്തപുരം, കൊല്ലം ജില്ലാ പ്രസിഡന്റുമാരെ സീനിയര്‍ സ്ഥാനത്തുനിന്ന് അഡീഷണല്‍ സ്റ്റാന്‍ഡിങ് കോണ്‍സലാക്കി തരംതാഴ്ത്തി. പുതുക്കിയ പട്ടികയിലും സജീവ പ്രാക്ടീസില്ലാത്തവര്‍ ഉള്‍പ്പെട്ടതായി വിമര്‍ശനമുണ്ട്. കൂടാതെ, ബന്ധുനിയമന ആരോപണം നേരിട്ട ബിജെപി നേതാവ് നോബിള്‍ മാത്യുവിന്റെ മകള്‍ ദീപ, അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ബന്ധു അബ്രഹാം തോമസ് എന്നിവര്‍ പട്ടികയില്‍ തുടരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment