Thursday, September 24, 2026
Kerala News

വീണ്ടും കാട്ടാനക്കലി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

വീണ്ടും കാട്ടാനക്കലി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

ഇടുക്കി:   പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പന്തടിക്കളം സ്വദേശി വിജയനാണ് (60) ദാരുണമായി കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീതി പരത്തുന്ന ചക്കക്കൊമ്പന്‍ എന്ന കാട്ടാനയാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഇന്നലെ ജോലി കഴിഞ്ഞ് തോട്ടത്തിലെ ഷെഡില്‍ തങ്ങിയ വിജയന്‍, ഇന്ന് രാവിലെ വീട്ടിലേക്ക് തിരികെ മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. മേഖലയില്‍ കാട്ടാന സാന്നിധ്യമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ ആര്‍ആര്‍ടി (RRT) സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ ജീവന്‍ പൊലിയുന്ന മൂന്നാമത്തെ ആളാണ് വിജയന്‍. തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment