Thursday, September 24, 2026
India News

UN സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗത്വം; ഇന്ത്യയ്ക്ക് നാല് യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ

UN സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗത്വം; ഇന്ത്യയ്ക്ക് നാല് യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ

ന്യൂയോര്‍ക്ക്: യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് നിര്‍ണായക പിന്തുണ. ഐക്യരാഷ്ട്രസഭാ പൊതുസഭയോടനുബന്ധിച്ച് നടന്ന പ്രഥമ ഇന്ത്യ-വിസെഗ്രാഡ് ഗ്രൂപ്പ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് നാല് മധ്യ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് ഒറ്റക്കെട്ടായി പിന്തുണ പ്രഖ്യാപിച്ചത്. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് എന്നിവയാണ് വിസെഗ്രാഡ് ഗ്രൂപ്പിലെ അംഗരാജ്യങ്ങള്‍.

ഇന്തോ-പസഫിക് മേഖലയില്‍ ഇന്ത്യയുടെ പ്രാധാന്യവും വളര്‍ച്ചയും കണക്കിലെടുത്ത് സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ സ്ഥിരാംഗമാകേണ്ടത് അനിവാര്യമാണെന്നും, ഈ നിലപാടിനെ നാല് രാജ്യങ്ങളും ഒരുപോലെ പിന്തുണയ്ക്കുന്നുവെന്നും സ്ലൊവാക്യന്‍ വിദേശകാര്യ മന്ത്രി ജുരാജ് ബ്ലാനാര്‍ വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതി പുനഃസംഘടനയ്ക്കായി നയതന്ത്ര നീക്കങ്ങള്‍ നടത്തുന്ന ഇന്ത്യയ്ക്ക് ഈ പ്രഖ്യാപനം വലിയ നേട്ടമാണ്.

ചരിത്രപരമായ ഈ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യയും V4 ഗ്രൂപ്പും ധാരണയിലെത്തി. യോഗത്തെ പുതിയ ചരിത്ര സന്ദര്‍ഭം എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഇനി മുതല്‍ വര്‍ഷം തോറും വിദേശകാര്യ മന്ത്രിതല യോഗങ്ങളും ബിസിനസ് ഫോറങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു.

Related News

Comments

No comments yet. Be the first to comment!

Leave a Comment