കണ്ണൂര്‍: ആഡംബര കാര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി കെ.എം. ഷാജിയെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. വിമര്‍ശിക്കാന്‍ മറ്റ് വിഷയങ്ങളില്ലാത്തതിനാലാണ് കാറിന്റെ പേരില്‍ കെ.എം. ഷാജിയെ വിമര്‍ശിക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
സര്‍ക്കാര്‍ അനുവദിച്ച വാഹനം ഉപയോഗിക്കാതെ സ്വന്തം സൗകര്യത്തിനായി മറ്റൊരു വാഹനം ഉപയോഗിക്കുന്നതിലൂടെ സര്‍ക്കാര്‍ പണം ലാഭിക്കുകയാണ് കെ.എം. ഷാജി ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇത് സൗജന്യമല്ലെന്നും സൗകര്യമാണെന്നും സൗജന്യവും സൗകര്യവും തമ്മില്‍ വ്യത്യാസമുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരുടെ വിദേശയാത്രകള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അനുവദിച്ച ഇന്നോവ ക്രിസ്റ്റയ്ക്ക് പകരം കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയും കെ.എം.സി.സി നേതാവുമായ യാക്കൂബിന്റെ റേഞ്ച് റോവര്‍ കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതാണ് വിവാദമായത്. മൂന്ന് ദിവസം മുന്‍പ് റേഞ്ച് റോവര്‍ ഉടമയ്ക്ക് തിരികെ നല്‍കിയിരുന്നു.
നടപടിക്രമങ്ങള്‍ പാലിച്ച് സുഹൃത്തുക്കളുടെ വാഹനങ്ങള്‍ ഇനിയും ഉപയോഗിക്കുമെന്ന് കെ.എം. ഷാജി പ്രതികരിച്ചു. റേഞ്ച് റോവര്‍ താന്‍ മന്ത്രിയായതിന് ശേഷമല്ല ഉപയോഗിച്ച് തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം വാഹനത്തില്‍ വ്യാജ വാഴക്കുലയില്ലെന്ന് ചിന്ത ജെറോമിനെയും വീട്ടിലിരിക്കുന്ന മന്ത്രിയെന്ന് കെ.ടി. ജലീലിനെയും പരിഹസിച്ചായിരുന്നു ഷാജിയുടെ പ്രതികരണം.
തന്നെ സഹായിക്കുന്ന സുഹൃത്തുക്കള്‍ അവിഹിതമായി എന്തെങ്കിലും നേടിയിട്ടുണ്ടോയെന്നാണ് മാധ്യമങ്ങളും പൊതുസമൂഹവും പരിശോധിക്കേണ്ടതെന്നും കെ.എം. ഷാജി പറഞ്ഞു. അതേസമയം, കെ.എം. ഷാജിക്കെതിരായ വിമര്‍ശനം പ്രതിപക്ഷം തുടരുകയാണ്. സുഹൃത്തുക്കളുടെ വാഹനങ്ങള്‍ ഇനിയും ഉപയോഗിക്കുമെന്ന ഷാജിയുടെ പ്രതികരണം വിവാദം കൂടുതല്‍ ചര്‍ച്ചയാകാനും ഇടയാക്കിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment