തിരുവനന്തപുരം: മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ പരിശോധനയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. പരിശോധന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജിഎസ്ടി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലും കായിക വകുപ്പിന്റെ റിപ്പോര്‍ട്ടിലും ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചാനലിന്റെ സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയുമായി ബന്ധപ്പെട്ട വാര്‍ത്ത താന്‍ കണ്ടതും അതേ ചാനലില്‍ തന്നെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു മാധ്യമസ്ഥാപനത്തിനെതിരെ നടക്കുന്ന അന്വേഷണത്തെ പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ വിമര്‍ശിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ പൊലീസ് എത്തിയിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാറണ്ടോടെയും പൂര്‍ണമായും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചുമാണ് പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment