Wednesday, September 16, 2026
Kerala News

മാസപ്പടി കേസ്: ഇഡി കത്തില്‍ സര്‍ക്കാരിന് രണ്ട് ദിവസത്തിനുള്ളില്‍ നിയമോപദേശം ലഭിക്കും

മാസപ്പടി കേസ്: ഇഡി കത്തില്‍ സര്‍ക്കാരിന് രണ്ട് ദിവസത്തിനുള്ളില്‍ നിയമോപദേശം  ലഭിക്കും



തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈമാറിയ കത്തില്‍ സര്‍ക്കാരിന് രണ്ട് ദിവസത്തിനകം നിയമോപദേശം ലഭിച്ചേക്കും. ഇഡി കൈമാറിയ ഗൗരവമേറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്യണമോ, അതോ വിജിലന്‍സിന്റെ പ്രാഥമിക പരിശോധന നടത്തണമോ എന്നതിലാണ് നിലവില്‍ പരിശോധന തുടരുന്നത്.

വിഷയത്തില്‍ നിയമപരമായ തുടര്‍നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ വിലയിരുത്തലിലാണ്. നേരിട്ട് കേസെടുക്കുന്നതിന് പകരം പ്രാഥമിക അന്വേഷണം നടത്താനുള്ള സാധ്യതയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

അതേസമയം, മാസപ്പടി കേസില്‍ തുടര്‍നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നാഭിപ്രായം തുടരുകയാണ്. മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന ശുപാര്‍ശ ഇഡിയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ഉണ്ടാകാവുന്ന രാഷ്ട്രീയ-നിയമപരമായ സാഹചര്യങ്ങളും സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്.

നിയമോപദേശം ലഭിച്ചശേഷം തുടര്‍നടപടികളില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് സര്‍ക്കാര്‍ നീക്കം.


Related News

Comments

No comments yet. Be the first to comment!

Leave a Comment